മസ്‌കത്ത്: മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ചെറുകിട വ്യാപാരം ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. അതേസമയം, മാര്‍ക്കറ്റിലെത്തുന്നവര്‍ മാസ്‌കും ഗ്ലൗവും ധരിക്കണം. രാവിലെ എട്ട് മുതല്‍ 12 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.

എന്നാല്‍, മാര്‍ക്കറ്റിലേക്ക് നേരിട്ട് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പകരം മാര്‍ക്കറ്റിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച പുതിയ പാര്‍ക്കിംഗ് സ്ഥലത്ത് ചെറിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. വെള്ളിയാഴ്ച മാര്‍ക്കറ്റ് പ്രവര്‍ത്തിക്കില്ല. പകരം അന്നേ ദിവസം അണുനശീകരണവും ശുചീകരണവും നടക്കും.