മസ്‌കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖത്തില്‍ ഇടവക ദിനത്തോടനുബഡിച്ചു മന്നാ മെഗാ ഫെസ്റ്റവും, അര്‍പ്പണം - 2017 ഉം സംയുക്തമായി വിവിധ പരിപാടികളോടെ റൂവി പി. സി. ഒ. (P.C.O.) ഗ്രൗണ്ടില്‍ നടന്നു.

ഇന്ത്യന്‍ അംബാസിഡര്‍ ഇന്ദ്രാ മണി പാണ്ഡെ, ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്റ് സെകട്ടറി നീലു നെഹ്‌റ, ഡോ.റെഞ്ചി മാത്യു, കമാന്‍ഡര്‍ - ബാബു മാത്യു, കമാന്‍ഡര്‍ - ഗീവറുഗീസ് ജോണ്‍, ഇടവക വികാരി ഫാ. ബേസില്‍ വറുഗീസ്, ഫാ.ഷെറിന്‍ ചാക്കോ, ഫാ.ജാക്‌സണ്‍ ജോസഫ്, ഡോ.പി.സി.ഷെറിമോന്‍, പി.വി.എല്‍ദോ, ജിബിന്‍ പീറ്റര്‍, എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

പിന്നണി ഗായിക ദലീമ ജോജോ ക്രിസ്തീയ പാട്ടുകള്‍ ആലപിച്ചു. കോമഡി അവതാരകന്‍ ബിനു മാള കോമഡി അവതരിപ്പിച്ചു. ഫുഡ് ഫെസ്റ്റിവല്‍, ക്ലാസിക്കല്‍ ഡാന്‍സ്, ശിങ്കാരിമേളവും നാടന്‍ തട്ടുകടയും ഉണ്ടായിരുന്നു. 

വാര്‍ത്ത അയച്ചത് : ബിജു വെണ്ണിക്കുളം