മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ തുടര്‍ന്ന് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 

മേയ് എട്ട് വരെയാണ് ലോക്ക് ഡൗണ്‍ തുടരുകയെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. നിലവില്‍ അടഞ്ഞു കിടക്കുന്ന പള്ളികള്‍ റമസാനിലും തുറക്കില്ല. തറാവീഹ് നിസ്‌കാരം ഉള്‍പ്പടെയുള്ളവക്കും പള്ളികള്‍ തുറക്കില്ല.  

പൊതുസ്ഥലങ്ങളിലെയും ഒത്തുചേരാനോ സമൂഹ നോമ്പുതുറ സംഘടിപ്പിക്കാനോ പാടില്ല. ഇഫ്താര്‍ ടെന്റുകള്‍ക്കും സുപ്രീം കമ്മിറ്റിയുടെ  വിലക്കുണ്ട്.