മസ്കറ്റ്: നബിദിനാഘോഷങ്ങളുടെ ഭാഗമായി കെ സി എഫ് ഒമാന്‍ നാഷണല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ മീലാദ് സമ്മേളനം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് റൂവി അല്‍ മാസാ ഹാളില്‍ ആരംഭിക്കുന്ന പരിപാടിയില്‍ കെ സി എഫ് ഒമാന്‍ നാഷണല്‍ സമിതി പ്രസിഡന്റ് അയ്യൂബ് കോടി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ദാവണഗെരെ പ്രസിഡന്റ്് മൗലാനാ ഇബ്റാഹിം സഖാഫി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കര്‍ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹാഫിസ് സുഫിയാന് സഖാഫി കാവള്കട്ടെ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ഖാരി മുഹമ്മദ് റിയാസുദ്ധീന്‍ അഷ്റഫിയുടെ മുംബൈ നഅ്തേ ശരീഫും കെ സി എഫ് ഒമാന്‍ പ്രവര്‍ത്തകരുടെ ബുര്‍ദാ ആലാപനവും നടക്കുമെന്ന് മീലാദ് കമ്മിറ്റി സ്വാഗത സംഘം ചെയര്മാന് ഇബ്റാഹിം ഹാജി അത്രാടി, കണ്‍വീനര്‍ സയ്യിദ് ആബിദ് അല്‍ ഹൈദ്രൂസി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.