മസ്‌ക്കറ്റ്: കല്യാണ്‍ ജുവലേഴ്‌സിന്റെ മൂന്ന് ഷോറൂമുകള്‍ ഷാരുഖ് ഖാന്‍ ഇന്ന് മസ്‌ക്കറ്റില്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനൊപ്പം നടി മഞ്ജു വാര്യര്‍, ശിവ്‌രാജ്കുമാര്‍, നാഗാര്‍ജുന, പ്രഭ ഗണേഷന്‍ തുടങ്ങിയവരും ചടങ്ങിനെത്തും. അസൗകര്യംമൂലം അമിതാഭ് ബച്ചന്‍ ചടങ്ങിനെത്തില്ലെന്ന് ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.30 നും 4.30 നും 5.30 നുമാണ് ഉദ്ഘാടന ചടങ്ങുകള്‍.

Kalyan