മസ്‌കത്ത്: ഇന്ത്യന്‍ എംബസി നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇന്ത്യ (ഐ സി എ ഐ)യുമായി സഹകരിച്ച് ഒരുക്കിയ ചടങ്ങില്‍ ഒമാന്‍ സര്‍ക്കാര്‍ പ്രതിനിധികളും സംബന്ധിച്ചു. ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഐ സി എ ഐ മസ്‌കത്ത് ചാപ്റ്ററാണ് സംഗമത്തിന് നേതൃത്വം നല്‍കിയത്. സ്വദേശി നിക്ഷേപകരെയും ഒമാനിലെ വിദേശി നിക്ഷേപകരെയും ഇന്ത്യയിലേക്ക് ക്ഷണിച്ച് ഡോ. ഗിരീഷ് അഹുജ സംസാരിച്ചു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ അവതരിച്ചു. 2020 ബജറ്റില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 

Content Highlight: Investor Meet Oman