മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യന്‍ സ്‌കൂളുകളിലേക്കുള്ള 2020-2021 അധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പുനരാരംഭിച്ചു. ഓരോ അപേക്ഷകള്‍ക്കും 15 റിയാല്‍ വീതം ഈടാക്കും.

നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ സ്‌കൂളിന്റെ വിവരങ്ങളും പ്രവേശന നടപടിക്രമങ്ങളും അറിയിക്കും. www.indianschoolsoman. com എന്ന  പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.