മസ്‌കത്ത്: ഔദ്യോഗിക അവധി ദിനങ്ങള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. മുഹര്‍റം ഒന്ന്, റബിഉല്‍ അവ്വല്‍ 12, ഇസ്റാഅ് മിഅ്റാജ് (റജബ് 27), ഒമാന്‍ ദേശീയ ദിനം (നവംബര്‍ 18 - 19), ചെറിയ പെരുന്നാള്‍ (റമസാന്‍ 29 - ശവ്വാല്‍ 3), ബലി പെരുന്നാള്‍ (ദുല്‍ ഹിജ്ജ 9 - ദുല്‍ ഹിജ്ജ 12).

പൊതു അവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കില്‍ പകരം ഒരു ദിവസം അവധി നല്‍കുമെന്നും സുല്‍ത്താന്‍ പ്രഖ്യാപിച്ച രാജകീയ ഉത്തരവില്‍ വ്യക്തമാക്കുന്നു.