മസ്‌കറ്റ്: മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കായി ഗാല കേന്ദ്രീകരിച്ചുള്ള ഇടവകയ്ക്ക് സ്വന്തമായി ആരാധനാലയം ഒരുങ്ങുന്നു.

ഒമാന്‍ മതകാര്യാലയം ഗാലയില്‍ ഓര്‍ത്തഡോക്‌സ് സമൂഹങ്ങള്‍ക്ക് സ്വന്തമായി ആരാധനാലയ സമുച്ചയം നിര്‍മിക്കാനുള്ള അനുമതി നല്‍കി.
 
ദേവാലയത്തിന്റെ ശിലാസ്ഥാപനത്തിന്റെ ശിലയുടെ കൂദാശകര്‍മം 16-ന് ശനിയാഴ്ച രാവിലെ കുര്‍ബാനയ്ക്ക് ശേഷം നടക്കും. അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കൂദാശ നിര്‍വഹിക്കും.

മലങ്കര ഓര്‍ത്തഡോക്‌സിന് പുറമേ യാക്കോബായ, ഗ്രീക്ക്, കോപ്ടിക് വിഭാഗങ്ങള്‍ക്കുമാണ് സ്വന്തമായി ദേവാലയങ്ങള്‍ നിര്‍മിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.