മസ്‌കത്ത്: വിവിധ ഗവര്‍ണറേറ്റുകളില്‍ മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു. കാര്‍ഷിക ഫിഷറീസ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളില്‍ മത്സ്യ വിപണന കേന്ദ്രങ്ങള്‍ അടച്ചിടും. അനിശ്ചിത കാലത്തേക്കാണ് മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മത്സ്യ മാര്‍ക്കറ്റ് നേരത്തെ അടപ്പിച്ചിരുന്നു.

Content Highlights: fish market temporarily closed due to coronavirus outbreak