മസ്‌കത്ത്: വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കടത്തിയ രണ്ട് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റിലായി. ഒമാന്‍ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളിലായി കള്ളക്കടത്ത് നടത്തിയ ഏഷ്യന്‍ സ്വദേശികളെയാണ് റോയല്‍ ഒമാന്‍ പോലീസ് കോസ്റ്റ് ഗാര്‍ഡ് ചൊവ്വാഴ്ച പിടികൂടിയത്.

20 കിലോഗ്രാമില്‍ കൂടുതല്‍ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. 15 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും, 5.8 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തവയിലുണ്ട്. അന്താരാഷ്ട്ര സംഘവുമായി സഹകരിച്ച് മയക്കുമരുന്ന് വില്‍പ്പനയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി പോലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

content highlights: expats arrested in oman for drug smuggling