മസ്‌കറ്റ്:  ശഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ആളുകള്‍ പരാമാവധി വീടുകളില്‍ തന്നെ ഇരിക്കണം എന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദേശം നല്‍കി. 

തീരദേശത്തേക്ക് ആളുകള്‍ പോകുന്നത് വിലക്കി. കനത്ത മഴയെ തുടര്‍ന്ന് ചില റോഡുകള്‍ അടച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റ് മുതല്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് വരെയുള്ള തീരദേശ റോഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു.

അല്‍ നഹ്ദ ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചിട്ടുണ്ട്. ശഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ.യിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Content Highlights: cyclone shaheen alert in oman