മസ്‌ക്കറ്റ്:  യുഎഇക്കുപിന്നാലെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി. ഇനിയൊരറിയിപ്പുണ്ടാകും വരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക്  യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയിരുന്നു.  ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ നീട്ടിയത്.  

Contentent Highlight: COVID-19: Oman bans entry of people from India