മസ്‌കത്ത്: ഒമാനില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലെന്ന് ആരോഗ്യ മന്ത്രാലയം കണക്കുകള്‍. മസ്‌കത്തില്‍ 70 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 55 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 15 പേര്‍ രോഗ മുക്തി നേടി. 

ദാഖിലിയ്യ, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ പത്ത് കേസുകളും തെക്കന്‍ ബാത്തിനയില്‍ നാല് കേസുകളും ദോഫാര്‍, ദാഹിറ ഗവര്‍ണറേറ്റുകളില്‍ രണ്ട് കേസുകള്‍ വീതവും തെക്കന്‍ ശര്‍ഖിയ്യയില്‍ ഒരു കേസും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Coronavirus cases rises in Oman