മസ്‌കത്ത്: അമിതഭാരം കയറ്റുന്ന ട്രക്കുകളെ നിയന്ത്രിക്കാന്‍ അധികൃതര്‍. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങള്‍ റോഡുകള്‍ക്ക് ഭീഷണിയാണെന്നും റോഡുകളില്‍ കേടുപാടുകളുണ്ടാകാന്‍ ഇത്തരം വാഹനങ്ങള്‍ കാരണമാകുന്നുണ്ടെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 

വാഹനങ്ങള്‍ അമിതഭാരം കയറ്റിയിട്ടുണ്ടോയെന്ന് നഗരസഭ അധികൃതര്‍ ആര്‍ഒപിയുടെ സഹായത്തോടെ നിരീക്ഷണം നടത്തും. അമിതഭാരം കയറ്റുന്ന ട്രക്കിലെ ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമക്കുമെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Controls overloaded trucks