സൊഹാര്‍: സൊഹാറിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ലൈറ്റ്‌സ് ഓഫ് യൂണിറ്റി എന്ന പേരില്‍ നടത്തപ്പെട്ട പരിപാടി വിവിധ ക്രിസ്ത്യന്‍ സഭകളുടെ ഐക്യത്തിന്റെയും ഒരുമയുടെയും പുത്തന്‍ വിളംബരമായി.

സൊഹാര്‍ പിസി.ഒ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ സഭാ പ്രതിനിധികള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഇസിഎഫ് പ്രസിഡന്റ് റവറന്റ് പോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. റവറന്റ് അലക്‌സ് എ. സന്ദേശം നല്‍കി. 

പരിപാടിയോടനുബന്ധിച്ച് മാര്‍ത്തോമ്മാ, സി.എസ്.ഐ, ഓര്‍ത്തഡോക്‌സ്, യാക്കോബായ, പി.സി.ഒ. ഒമാന്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്, ഒമാന്‍ തമിഴ് കോണ്‍ഗ്രിഗേഷന്‍ എന്നീ ഗായക സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. ക്രിസ്മസ് ട്രീ, പാപ്പാ മത്സരം, കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ എന്നിവയും നടത്തപ്പെട്ടു.

Content Highlights: Christmas and New Year celebration was organized