മസ്‌കത്ത്: സുപ്രീം കമ്മിറ്റി തീരുമാനങ്ങളുടെ ഭാഗമായി കുറഞ്ഞ വരുമാനക്കാരായ സ്വദേശി തൊഴിലാളികള്‍ക്ക് വായ്പ തിരച്ചടയ്ക്കുന്നതില്‍ ഇളവ് നല്‍കി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. 

മൂന്ന് മാസം വരെ അധിക സമയം അനുവദിക്കാന്‍ ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്കും ധനകാര്യ കമ്പനികള്‍ക്കും സര്‍ക്കുലര്‍ അയച്ചു. കാലാവധി വൈകി വായ്പ തിരിച്ചടക്കുന്നതിന് പിഴയോ മറ്റു നിരക്കുകളോ ഈടാക്കാന്‍ പാടില്ല.