മസ്‌കറ്റ്: ഒമാനില്‍ ബസപകടത്തില്‍ മലയാളി അടക്കം 25 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരതരമാണ്. സലാലയില്‍ നിന്നും മസ്‌കറ്റിലേക്കു വന്ന സ്വകാര്യ  ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനിയുടെ  ബസാണ്  അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ മലയാളി കണ്ണൂര്‍ സ്വദേശിയാണെന്നാണ് സൂചന. മസ്‌കറ്റിലെ 'ജിഫ്നൈന്‍' എന്ന സ്ഥലത്തു വെച്ചാണ് അപകടം സംഭവിച്ചത്.

ബസ്സില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.