മസ്‌കത്ത്: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച ഉച്ചയോടെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിച്ചത്.

മൃതദേഹം ചൊവ്വാഴ്ച രാത്രിയിലെ വിമാനത്താല്‍ നാട്ടിലേക്ക് കൊണ്ടുപോയി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസിയും അറിയിച്ചു.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ മാനസിക വിഷമത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്.

 Content Highlights:  Body of a schoolgirl who committed suicide in Oman was taken homeland