omanമസ്‌കത്ത്: മത്രയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച തലശ്ശേരി സ്വദേശി പി പി സന്തോഷി (62)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. യാത്രാവിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ കാര്‍ഗോ വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.
 
മസ്‌കത്തിലുള്ള ഭാര്യക്കും നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. മത്രയില്‍ റീട്ടെയ്ല്‍ വസ്ത്ര വ്യാപാരിയായിരുന്നു. 
 
ഖത്വര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലന്‍സില്‍ സ്വദേശമായ തലശ്ശേരി ഗാര്‍ഡന്‍സ് റോഡ് ശാരദാലയത്തില്‍ എത്തിച്ചു. സംസ്‌കാര ചടങ്ങുകളും നടന്നു.