മസ്‌കത്ത്: ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 11 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. അഞ്ച് ബോര്‍ഡ് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്.
ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളാണ് പോളിംഗ് സ്റ്റേഷന്‍. വൈകിട്ട് അഞ്ച് വരെ തുടരും. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയായി റസിഡന്റ് കാര്‍ഡ് സമര്‍പ്പിക്കണം. ഫോട്ടോകോപ്പി അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കുട്ടിയുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് വോട്ട് അവകാശം. സ്ഥാനാര്‍ഥിയുടെ നമ്പറിന് നേരെ ടിക്ക് ചെയ്ത് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം. ഒന്നില്‍ അധികം കോളങ്ങളില്‍ ടിക്ക് ചെയ്താല്‍ വോട്ട് അസാധുവാകും.
രക്ഷിതാവിനൊപ്പം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പ്രവേശനം അനുവദിക്കില്ല. സ്‌കൂളിന് മുന്‍ വശത്ത് സംഘം ചേര്‍ന്ന് നില്‍ക്കരുത്. വോട്ട് രേഖപ്പെടുത്തിയ ശേഷം രക്ഷിതാക്കള്‍ പ്രദേശത്ത് ചേര്‍ന്ന് നില്‍ക്കരുത്. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ വോട്ടര്‍മാര്‍ തയാറാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ദേവ്സിംഗ് പാട്ടീല്‍, സയിദ് സല്‍മാന്‍, ഹരിദാസ് പി, ശാബു ഗോപി, സെല്‍വിച്ചന്‍ ജേക്കബ്, അനില്‍ കുമാര്‍, നിതീഷ് സുന്ദരേഷന്‍, പൊന്നമ്പലം എന്‍, ശിവകുമാര്‍ മാണിക്യം, സിറാജുദ്ദീന്‍ എന്‍, അംബുജാക്ഷന്‍ എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
Content Highlights: board of directors election