മസ്‌കത്ത്: നോമ്പെടുക്കുന്നവര്‍ക്കും നോമ്പ് മുറിച്ച ശേഷം രക്തം ദാനം ചെയ്യാമെന്ന് ബ്ലഡ് ബാങ്ക് സര്‍വീസസ്. ബൗശര്‍ ബ്ലഡ് ബാങ്കില്‍ വൈകിട്ട് 7.30 മുതല്‍ രാത്രി 11.30 വരെ രക്തദാനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നോമ്പെടുക്കാത്തവര്‍ക്ക് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12.30 വരെയും രക്തദാനം നടത്താവുന്നതാണ്.