മസ്‌കത്ത്: സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ 50-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ വെള്ളിയാഴ്ച രക്തദാനക്യാമ്പ് നടത്തി. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനലിന്റെ ഭാഗമായ ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ബൗഷറില്‍ വെച്ച് ഒമാന്‍ ആരോഗ്യമാന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് രക്തദാനക്യാമ്പ് നടത്തിയത്.

രാവിലെ 8.30 മുതല്‍ മുതല്‍ ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ് നടത്തിയത്. 100-ല്‍ പരം ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുത്തു. കണ്‍വീനര്‍ ഷിബു ഹമീദ്, റജി കെ  തോമസ്, അനീഷ് വിജയ്, ജയശങ്കര്‍, ശശികുമാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം കൊടുത്തു.

Content Highlights: Blood donation camp held at Central Blood Bank Bousher