മസ്‌കത്ത്: ബലി പെരുന്നാള്‍ അനുബന്ധിച്ച് ഇരുന്നൂറിലേറെ തടവുകാര്‍ക്ക് മാപ്പ് നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ്. ഇവരില്‍ പകുതിയോളം പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

പ്രിയപ്പെട്ടവരില്ലാതെ ആഘോഷവേളകളുടെ മാറ്റ് കുറയാതിരിക്കാനാണ് തടവുകാരെ മോചിപ്പിച്ചത്. ബന്ധുക്കളുടെ കാര്യം കണക്കിലെടുത്താണ് വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ സുല്‍ത്താന്‍ മോചിപ്പിച്ചത്. മൊത്തം 202 തടവുകാരാണ് മോചിതരായത്. ഇവരില്‍ 89 പേര്‍ പ്രവാസികളാണ്.