മസ്‌കത്ത്: മസ്‌കത്ത് ഫെസ്റ്റിവലില്‍ ആദ്യമായി ബേബി ഷാര്‍ക്ക് വിനോദ പരിപാടി. ജനുവരി 16 മുതല്‍ മുതല്‍ 25 വരെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ വിന്റര്‍ വില്ലേജിലാണ് ബേബി ഷാര്‍ക്ക് അരങ്ങേറുക.

വിദേശ രാഷ്ട്രങ്ങളിലെല്ലാം ഏറെ പ്രചാരത്തിലുള്ള ബേബി ഷാര്‍ക്ക് ഗെയിം കുട്ടികളുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ്. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് മസ്‌കത്ത് ഫെസ്റ്റിവല്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫെസ്റ്റിവല്‍ അരങ്ങേറും.

Content Highlights: Baby Shark