മസ്‌കറ്റ്: പ്രവാസി സംസ്‌കൃതി മസ്‌കറ്റ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവര്‍മ്മത്തമ്പുരാന്റെ 'മാരക മകള്‍' എന്ന കൃതിക്ക് ലഭിച്ചു. 

പ്രൊഫ. എ.ടി ളാത്തറ, സിനിമ സംവിധായകന്‍ ലാല്‍ജി ജോര്‍ജ്, ബിജു ജേക്കബ് കൈതാരം,  എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത് മഹാകവി  വെണ്ണിക്കുളത്തിന്റെ പേരിലുള്ള ശില്‍പ്പവും,പ്രശസ്തി പത്രവും അടുത്തമാസം വെണ്ണികുളത്തു നടക്കുന്ന ചടങ്ങില്‍  സമ്മാനിക്കും.

രവിവര്‍മ തമ്പുരാന്‍,  നോവലിസ്റ്റും, കഥാകൃത്തും കോളമിസ്റ്റുമാണ്.ഭയങ്കരാമുടി, ശയ്യാനുകമ്പ, പൂജ്യം, ഓര്‍മ നിരോധനം, മുടിപ്പേച്ച്, എന്നീ നോവലുകളും, ഏഴു കഥാ സമാഹാരങ്ങളും ഉള്‍പ്പെടെ 15 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ  വെണ്മണി  സ്വദേശിയാണ്.