മസ്‌കറ്റ്‌: പെരുന്നാൾ അവധി ആഘോഷിക്കാൻ നാടണയുന്ന പ്രവാസികൾക്ക് അധികസർവീസുകളുമായി എയർഇന്ത്യ എക്‌സ്‌പ്രസ്. കൊച്ചിയിലേക്കും മംഗളൂരുവിലേക്കുമാണ് മേയ് 30 മുതൽ ജൂൺ ഒമ്പതുവരെ സീസൺ സർവീസുകൾ എയർഇന്ത്യ എക്‌സ്‌പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 30 മുതൽ ജൂൺ രണ്ടുവരെ രാവിലെ ഏഴുമണിക്ക് മസ്‌കറ്റിൽനിന്ന് പുറപ്പെട്ടുന്ന എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഉച്ചയ്‌ക്ക് 12.10-ന് കൊച്ചിയിലെത്തും.

ഇതേവിമാനം ജൂൺ എട്ട്, ഒമ്പത് തീയതികളിൽ പുലർച്ചെ 4.40-ന് മസ്‌കറ്റിൽനിന്ന്‌ പുറപ്പെട്ട് രാവിലെ 9.50-ന് കൊച്ചിയിലെത്തും. അതേസമയം, മസ്‌കറ്റ്‌-മംഗളൂരു റൂട്ടിൽ ജൂൺ ഒന്നിനാണ് സർവീസ് ആരംഭിക്കുന്നത്. ജൂൺ എട്ടുവരെ തുടരും. രാവിലെ 11.45-ന് മസ്‌കറ്റിൽനിന്ന്‌ പുറപ്പെട്ട് വൈകിട്ട് 4.30-ന് മംഗളൂരുവിലെത്തും.