മസ്‌ക്കറ്റ്: മസ്‌ക്കറ്റില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ഹൈമ നഗരത്തിന് സമീപം മുഖൈസിനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.  

തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ച മലയാളി. മരിച്ച മറ്റ് രണ്ടുപേരും പാകിസ്താനില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് റോയന്‍ ഒമാന്‍ പോലീസ് അറിയിച്ചു. 

മലയാളിയായ പ്രദീപ് കുമാറും പാകിസ്താന്‍ സ്വദേശികളും ചേര്‍ന്ന് മസ്‌കറ്റിലെ വാദി കബീറില്‍ അലൂമിനിയം ഇന്‍സ്റ്റലേഷന്‍ സ്ഥാപനം നടത്തിവരികയായിരുന്നു. ജോലി സംബന്ധമായി ആവശ്യങ്ങള്‍ക്കായി ഹൈമയിലേക്ക് പോകുംവഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.