മസ്‌കത്ത്: ഒമാനില്‍ 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,131 ആയി. 364 പേരാണ് രോഗമുക്തി നേടിയത്. ഏഴ് വിദേശികള്‍ ഉള്‍പ്പടെ പത്ത് പേര്‍ മരണത്തിന് കീഴടങ്ങി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സ്വദേശികളും 42 വിദേശികളുമാണ്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ 1511 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 232 പേര്‍ രോഗമുക്തി നേടി.

അതേസമയം, രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളിലായി 25 കേന്ദ്രങ്ങളില്‍ ഐസൊലേഷന്‍ സംവിധാനം പ്രവര്‍ത്തിച്ചുവരുന്നതായി സര്‍ക്കാര്‍ അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമുണ്ടെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ വ്യക്തമാക്കി.