മസ്‌കറ്റ്: വിസ നിരോധനം പ്രാബല്യത്തിൽവന്ന് ഒരു വർഷം പൂർത്തിയാകുമ്പോൾ ഒമാനിൽ തൊഴിൽ നഷ്ടമായത് 60,807 വിദേശികൾക്ക്. 68,511 സ്വദേശികൾക്ക് നിയമനം ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മാനവവിഭവ ശേഷി മന്ത്രാലയം മാൻപവർ രജിസ്റ്റർ പൊതുവിഭാഗവും ദേശീയ സ്ഥിതിവിവര വിഭാഗവും പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2017 ഡിസംബറിനും 2018 ഡിസംബറിനും ഇടയിൽ പൊതുമേഖലയിൽ 4,125-ഉം സ്വകാര്യ മേഖലയിൽ 64,386 സ്വദേശികളും ജോലിയിൽ പ്രവേശിച്ചു. 2017 നവംബറിനും 2018 നവംബറിനും ഇടയിൽ 60,807 വിദേശികൾക്ക് തൊഴിൽ നഷ്ടമായി. ഒമാനിലെ വിദേശികളുടെ എണ്ണം 3.6 ശതമാനം കുറഞ്ഞു. നിലവിൽ രാജ്യത്ത് 17,34,882 വിദേശി തൊഴിലാളികളാണുള്ളത്. 2017 ഡിസംബറിൽ വിദേശികളുടെ എണ്ണം 17,95,689 ആയിരുന്നു.

Content highlights: 60,807 Foreigners loses job in Oman