മസ്‌കത്ത്: തിങ്കളാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 51 പുതിയ കോവിഡ് 19 കേസുകള്‍. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2049 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ ഒമാനികളും 14 വിദേശികളുമാണ്.

മസ്‌കത്ത് (1464), സൗത്ത് ബാത്തിന (213), സൗത്ത് ശര്‍ഖിയ (107), നോര്‍ത്ത് ബാത്തിന (87), ദാഖിലിയ (87), ദാഹിറ (36), തെക്കന്‍ ശര്‍ഖിയ (27), ദോഫാര്‍ (14), ബുറൈമി (5) എന്നിങ്ങനെയാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് ബാധിതരുടെ എണ്ണം.