മസ്‌കത്ത്: ഒമാനില്‍ 143 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 2274 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ വിദേശികളും 42 പേര്‍ സ്വദേശികളുമാണ്. രോഗമുക്തി നേടിയവര്‍ 364 ആണ്. 1900 പേര്‍ രാജ്യത്തിന്‍ ചികിത്സയില്‍ തുടരുന്നുണ്ട്. പത്ത് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.