മസ്കറ്റ് : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രമ്യ റജുലാലിന്റെ (32) നിര്യാണത്തിൽ ഒമാൻ ആരോഗ്യമന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഒമാൻ റുസ്താഖ് ആശുപത്രിയിൽ നഴ്‌സായിരുന്ന രമ്യ കോവിഡ് ബാധിച്ചാണ് മരിച്ചത്.

ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. രമ്യയുടെ നിര്യാണത്തിൽ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും അൽ ബാത്തിന ആരോഗ്യവകുപ്പ് ട്വീറ്റ് ചെയ്തു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അറിയിച്ചത്.

കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായും രമ്യ ജോലി ചെയ്തിട്ടുണ്ട്. ഒമാനിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ ബാലുശ്ശേരി സ്വദേശി രജുലാൽ ആണ് ഭർത്താവ്. മകൾ: നക്ഷത്ര. അച്ഛൻ: മുണ്ടക്കൊല്ലി രാജൻ. അമ്മ: സുലോചന. സഹോദരി: സൂര്യ.