ദുബായ് : ഒമാനിൽ പുതുതായി 2006 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 72 മണിക്കൂറിനിടെ 37 മരണംകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ 2,01,350 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1,84,647 പേർ രോഗമുക്തി നേടി. ആകെ മരണം 2120 ആയി. നിലവിൽ 752 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 275 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് സുരക്ഷാ നടപടികൾ ഒമാനിൽ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെഭാഗമായി മുവാസലാത്ത് ബസ് സർവീസുകൾ നിർത്തിവെച്ചു. മേയ് ഒമ്പതുമുതൽ 15 വരെയാണ് വിലക്ക്.

യു.എ.ഇ.യിൽ 1572 പേർക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1560 പേർകൂടി സുഖംപ്രാപിച്ചു. മൂന്നുപേർകൂടി രോഗംബാധിച്ച് മരണപ്പെട്ടു. 24 മണിക്കൂറിനിടെ നടത്തിയ 2,03,147 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ യു.എ.ഇ.യിൽ 5,36,017 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവരിൽ 5,16,329 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണപ്പെട്ടത് 1613 പേരാണ്. നിലവിൽ 18,075 കോവിഡ് രോഗികൾ രാജ്യത്തുണ്ട്.