മസ്‌ക്കറ്റ്:  ഒമാനില്‍ പത്ത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചു. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. 

സലാല ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തലശ്ശേരി സ്വദേശിയുടെ മകനാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 109 ആയി ഉയര്‍ന്നു. ഇതിനകം 23 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights: 10 more corona virus cases confirmed in oman, includes a kerala native