മസ്‌കറ്റ് : വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇനിമുതൽ ഏഴുദിവസം മാത്രമായിരിക്കും വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് ക്വാറന്റീൻ. ഇതുവരെ 14 ദിവസമായിരുന്നു.

ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവർക്ക് യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.