മസ്കറ്റ്: ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് ഒമാൻ അനിശ്ചിതകാലത്തേക്ക് നീട്ടി. പുതിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് സുപ്രീം കമ്മിറ്റി ബുധനാഴ്ച അറിയിച്ചു. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ഈജിപ്ത്, സുഡാൻ, ലെബനൻ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും പ്രവേശനവിലക്ക് തുടരും. തായ്‌ലാൻഡ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് ജൂൺ അഞ്ചുമുതൽ പ്രവേശനവിലക്ക് പ്രാബല്യത്തിൽ വരും.

രാജ്യത്തെ താമസക്കാർക്കും സ്വദേശികൾക്കും കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.