ഫഹാഹീല്‍: ശ്രീലങ്കയില്‍ നടന്ന അക്രമണത്തില്‍ ജീവഹാനി സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് ഇന്ത്യ ഫഹാഹീല്‍ സോണ്‍ ഐക്യദാര്‍ഢ്യ സംഗമം ഫഹാഹീല്‍ യൂനിറ്റി സെന്ററില്‍ വെച്ച് നടത്തി. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്ന മാനവികതയുടെ ശത്രുക്കള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്നും എന്നും മാനവികതയുടെ ശത്രുക്കളെ ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫഹഹീല്‍ സോണ്‍ പ്രസിഡന്റ് ഫവാസ്.കെ.വി അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് സോണല്‍ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്ലക്കാര്‍ഡും ഇരുട്ടിനെ കീറിമുറിക്കുന്ന സന്ദേശവുമായി മെഴുകുതിരിയും കത്തിച്ച് രണ്ടുമിനിറ്റ് മൗനമാചരിച്ചു.
തുടര്‍ന്ന് നടന്ന പരിപാടികളില്‍ യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗം ഉസാമ അബ്ദുല്‍റസാഖ് മര്‍ഹബന്‍ യാ റമളാന്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അബുഹലീഫ, ഡാനിഷ് എന്നിവര്‍ സംസാരിച്ചു.