കുവൈത്ത് സിറ്റി : ലോക പരിസ്ഥിതി ദിനത്തില്‍ കുവൈത്തിലെ ഡൈവിങ്ങ് സേനയുടെ മികച്ച പ്രകടനം മാതൃകയാവുന്നതായി കുവൈത്ത് പരിസ്ഥിതി അതോറിറ്റി.പരിസ്ഥിതി സംരക്ഷണത്തിന് പരമ പ്രാധാന്യം നല്‍കുന്നതയും രാജ്യത്തിന്റെ തീര പ്രദേശങ്ങളുടെ സംരക്ഷണം കടല്‍ ജീവിതം നിലനിര്‍ത്തുന്നതിന്  അത്യന്താപേക്ഷിതമാണെന്നും കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി വിഭാഗം മേധാവി ഡോ.അബ്ദുള്ള അല്‍ സൈദന്‍ അഭിപ്രായപെട്ടു.

കടലിന്റെയും തീര പ്രദേശങ്ങളും മാലിന്യ മുക്തമാക്കുന്നതിന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ പങ്ക് നിര്‍ണ്ണായകമാണ്.

കടല്‍ വിഭവങ്ങളുടെ സംരക്ഷണത്തിനും തീര പ്രദേശങ്ങള്‍ മാലിന്യ മുക്തമാക്കുന്നതിനും ദേശീയ തലത്തില്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള പദ്ധതി വിജയകരമായി നില നിര്‍ത്തുന്നതിനും ഡൈവിങ്ങ് സംഘങ്ങള്‍ക്ക് കഴിഞ്ഞതില്‍ അഭിമാനിക്കുന്നതയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.