കുവൈത്ത് സിറ്റി: ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കുവൈത്ത് കെ.എം.സി.സി മെഡിക്കല്‍ വിംഗ് വിവിധ പൊതു ജനബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 

വൈകുന്നേരം 6 മണിമുതല്‍ ഫര്‍വാനിയ മെട്രോ മെഡിക്കല്‍  ഹാളില്‍ നടക്കുന്ന സെമിനാറില്‍ കുവൈത്ത് ക്യാന്‍സര്‍ സെന്ററിലെ പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധ ഡോ. സുശോവന സുജിത്‌നായര്‍ നേതൃത്വം നല്‍കുമെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി  എം.കെ.അബ്ദുള്‍ റസാഖ്, മെഡിക്കല്‍ വിംഗ് ചെയര്‍മാനും കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡണ്ടുമായ ഷഹീദ് പട്ടില്ലത്ത്, ജനറല്‍ കണ്‍വീനര്‍ ഡോ.അബ്ദുല്‍ ഹമീദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കുവൈത്തിലെ മുഴുവന്‍ ജനങ്ങളേയും കുടുംബ സമേതം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അങ്ങിനെ ഈ മഹാമാരിക്കെതിരെയുള്ള  സന്ദേശം പൊതുസമൂഹത്തില്‍ എത്തിക്കുവാനുള്ള പങ്കാളിത്തമാവും അതെന്നും നേതാക്കള്‍ പറഞ്ഞു.