കുവൈത്ത് സിറ്റി :  കുവൈത്തിൽ ഏഴ് പ്രധാന തൊഴിൽ വിഭാഗത്തിൽ പെട്ട വിദേശ തൊഴിലാളികൾക്ക് വിസ മാറ്റം അനുവദിക്കുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ ഉത്തരവ് നൽകി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് തൊഴിൽ മാറ്റത്തിനും അനുബന്ധമായി വിസ മാറുന്നതിനും നിർദേശം നൽകിയതായി പബ്ലിക് അതോറിറ്റി പൊതു ജന വിഭാഗം മീഡിയ വിഭാഗം മേധാവി അസീൽ അൽ മേസയേഡ് വാർത്താ ലേഖകരെ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ മേഖല നേരിടുന്നു പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ്, വ്യവസായം, കാർഷികം, മത്സ്യ ബന്ധനം, സഹകരണ സ്ഥാപനങ്ങൾ, കൂടാതെ ഫ്രീ ട്രേഡ് സോൺ മേഖലയിലുമാണ് തൊഴിൽ മാറ്റത്തിനു അനുമതി നൽകിയിട്ടുള്ളത്. അതേസമയം കു​വൈ​ത്തി​ൽ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​  അനുവദിക്കുമ്പോൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ​രി​ശോ​ധി​ക്കുന്നതിനു അതോറിറ്റി നിർദേശിച്ചു. അ​ത​ത്​ തൊ​ഴി​ലു​ക​ൾ​ക്ക്​ നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ അനുവദിക്കാവൂ എന്നും നിർദേശം. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും നിബന്ധനകൾ ഒരുപോലെ ബാ​ധ​ക​മാ​യിരിക്കും.

നിലവിൽ തൊഴിൽ മേഖലയിൽ 1885 ജോ​ബ്​ ടൈ​റ്റി​ലു​ക​ളാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ള്ള​ത്. ടെ​ക്​​നീ​ഷ്യ​ൻ, പ​രി​ശീ​ല​ക​ൻ, സൂ​പ്പ​ർ​വൈ​സ​ർ, ഷെ​ഫ്, ചി​ത്ര​കാ​ര​ൻ, റ​ഫ​റി തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ൾ​ക്ക്​കു​റ​ഞ്ഞ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഡി​​പ്ലോ​മ​യാ​ണ്.  എന്നാൽഓ​പ​റേ​റ്റ​ർ​മാ​ർ, സെ​യി​ൽ​സ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധം. അതേസമയം ഡ​യ​റ​ക്​​ട​ർ, എ​ൻ​ജി​നീ​യ​ർ, ഡോ​ക്​​ട​ർ, ന​ഴ്​​സ്, കാ​ലാ​വ​സ്ഥ ശാ​സ്​​ത്ര​ജ്ഞ​ൻ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, ജി​യോ​ള​ജി​സ്​​റ്റ്, ഇ​ൻ​സ്​​ട്ര​ക്​​ട​ർ, അ​ധ്യാ​പ​ക​ർ, ഗ​ണി​ത​ശാ​സ്​​ത്ര​ജ്ഞ​ർ, സ്​​റ്റാ​റ്റി​സ്​​റ്റീ​ഷ്യ​ൻ, മാ​ധ്യ​മ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​​ ബി​രു​ദ​ത്തി​ൽ കു​റ​യാ​ത്ത അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യു​ണ്ടാ​ക​ണമെന്നും അതോറിറ്റിയുടെ കർശന നിർദേശം.