കുവൈറ്റ് സിറ്റി: സമൂഹത്തിന് സ്ത്രീകളോടുള്ള വീക്ഷണത്തില്‍ മാറ്റം വരുത്തണമെന്നും പെണ്‍കുട്ടികളെ ബാധ്യതയായി കാണുന്ന മനോഭാവത്തിന് മാറ്റം വരുത്തി ആണ്‍പെണ്‍ തുല്യത ഉറപ്പു വരുത്തണമെന്ന് അഖിലേന്ത്യ ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ:പി. സതീദേവി. കുവൈറ്റിലെ വനിതാ സംഘടനയായ വനിതാവേദി കുവൈറ്റ് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. 

സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ വനിതാവേദി കുവൈറ്റ് പോലുള്ള പുരോഗമന സംഘടനകളുടെ നിരന്തരമായ ഇടപെടലുകള്‍സമൂഹത്തിനു ആവശ്യമാണെന്നും പ സതീദേവി കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ മീഡിയയിലൂടെ മൈഥിലി ശിവരാമന്‍ നഗറില്‍ അവതരണ ഗാനത്തോടെ നടന്ന കേന്ദ്ര സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗം ജിജി രമേശ് അനുശോചനവും, വൈസ് പ്രസിഡന്റ്  ബിന്ദു ദിലീപ് സ്വാഗതവും അര്‍പ്പിച്ചു.സ്ത്രീധന നിരോധന നിയമം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ സമകാലികമായ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.  രമ അജിത്തും, അഞ്ജന സജിയും  പ്രസീഡിയം നിയന്ത്രിക്കുകയും ആക്ടിങ് സെക്രട്ടറി ആശബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ വത്സ സാം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

സുമതിബാബു, ഷിനി റോബര്‍ട്ട് എന്നിവര്‍ (മിനുട്‌സ്) ശുഭ ഷൈന്‍, ദിപിമോള്‍ സുനില്‍കുമാര്‍, ദേവി സുഭാഷ്  (പ്രമേയം)എന്നിങ്ങനെ സബ് കമ്മിറ്റികളും സമ്മേളനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. കലാകുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ബാലവേദി കുവൈറ്റ് പ്രസിഡന്റ്  അനന്തിക ദിലീപ്എന്നിവര്‍സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയും ആര്‍ നാഗനാഥന്‍, ടി. വി ഹിക്മത്ത്, സജി തോമസ് മാത്യു എന്നിവര്‍ഭാരവാഹികള്‍ക്ക് അനുമോദനം അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.  ജന:സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സമ്മേളനത്തിന് നന്ദി പറഞ്ഞു