കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് പ്രതിസന്ധി നേരിടുന്ന പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി എല്ലാവിധ സർക്കാർ സേവനങ്ങൾക്കും ഓൺലെൻ സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്  സർക്കാരിന്റെ e-mail:infogdis@moi.gov.kw.അഡ്രസ്സിൽ ബന്ധപ്പെടേണ്ടതാണ്.

അതേസമയം കു​വൈ​ത്തി​ൽ പ്ര​തി​ദി​നം ഒരു ല​ക്ഷം പേ​ർ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അൽ സബാഹ് അറിയിച്ചു.

ഫൈ​സ​ർ വാ​ക്​​സി​നും, ഒ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക കൂ​ടു​ത​ൽ ഡോ​സ്​ ല​ഭ്യ​മാ​യ​തു​മാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ കൂടുതൽ പേർക്ക് നൽകുന്നതിന് സാധ്യമായത്.

അതോടൊപ്പം രാജ്യത്ത് പ്രതി​ദി​ന കോവിഡ്കേസു​ക​ളും ​രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Vaccination will be provided to one lakh people every day in Kuwait