കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു ലക്ഷത്തോളം വിദേശികള്‍ക്കു തൊഴില്‍ നഷ്ടമായി.സ്വകാര്യ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് ജീവനക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമായത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുവൈത്തില്‍ 19,9000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടതായി ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റമാണ് പ്പോര്‍ട്ട് ചെയ്തത്.2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.53,000 പേര്‍. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയില്‍ 37,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

കോവിഡ് പശ്ചാത്തലവും തൊഴില്‍ വിപണി തുടര്‍ച്ചയായി അടച്ചിട്ടതുമാണ് ഇത്രയേറെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
കൂടാതെ ഈ കാലയളവില്‍ പുതുതായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരവും അടഞ്ഞു.അതോടൊപ്പം കെട്ടിട നിര്‍മാണ മേഖലയില്‍ റജിസ്റ്റര്‍ ചെയ്ത തൊഴിലാളികളില്‍ 30000 പേരുടെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്

അതേസമയം ഉല്‍പാദന മേഖലയില്‍ 27,000 പേരെ. ജോലിയില്‍ നിന്നും ഒഴിവാക്കിയതായും,എന്നാല്‍ വിവര സാങ്കേതികം, സാമുഹികം, ആരോഗ്യം എന്നീ മേഖലകളെ കൊഴിഞ്ഞുപോക്ക് പരിമിതമായിട്ടേ ബാധിച്ചിട്ടുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlights: two lakh foreigners lost job in Kuwait over the past one year