കുവൈത്ത്‌സിറ്റി: കുവൈത്തില്‍ രണ്ടു ഇന്ത്യക്കാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സാദ് അല്‍ അബ്ദുല്ലയിലും ജെലീബ് ശുയൂഖിലുമാണ് സംഭവം.

സാദ് അല്‍ അബ്ദുല്ലയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന യുവാവിനെ സ്‌പോണ്‍സറുടെ വീട്ടിലെ ഔട്ട് ഹൗസിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജെലീബ് ഷുയുഊഖില്‍ ഒരു മരത്തിലാണ് മറ്റൊരു ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗവും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദ്ദേഹങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Two Indians commit suicide in less than 12 hours in Kuwait