കുവൈത്ത് സിറ്റി :  കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും സ്ലോണിക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കുവൈത്ത് ഡിജിസിഎ.സ്ലോണിക് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. 

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും ക്യൂ.ആര്‍ കോഡ് റീഡ് ചെയ്യുന്നില്ലെങ്കില്‍ https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുവൈത്തില്‍നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇമ്യൂണ്‍ ആപ്പിലോ മൊബൈല്‍ ഐഡി ആപ്പിലോ ഡൗണ്‍ലോഡ് ചെയ്ത് ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചിരിക്കണമെന്നും ഡിജിസിഎ അറിയിപ്പില്‍ വ്യക്തമാക്കുന്നു.