Ramakrishnan Haridas
രാമകൃഷ്ണന്‍ ഹരിദാസ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശ്ശൂര്‍ സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.
തൃശ്ശൂര്‍ ചേറ്റുവ സ്വദേശി കിഴക്കൂട്ട് രാമകൃഷ്ണന്‍ ഹരിദാസ് (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരിച്ചത്. 

കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദ്ദേഹം കോവിഡ് പ്രോട്ടോകാള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.

Content Highlights: Thrissur native died of covid in kuwait