കുവൈത്ത് സിറ്റി :  കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് പിൻവലിച്ച ആദ്യ ദിവസം എത്തിച്ചേർന്നത്  3,518 യാത്രക്കാർ. ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടു പ്രവേശനമില്ല. ആദ്യ ദിവസം മൊത്തം 88 വിമാന സര്‍വീസുകളില്‍ 42 സര്‍വീസുകൾ രാജ്യത്തിനു പുറത്തേക്കും, 46 സര്‍വീസുകൾ വിവിധ രാജ്യങ്ങളിൽ നന്നും കുവൈത്തിലെത്തി.
എന്നാൽ ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിയ ചില യാത്രക്കാരെ അതേ വിമാനങ്ങളിൽ മടക്കി അയച്ചതയും ഡി.ജി.സി.എ അധികൃതർ അറിയിച്ചു.

അതേസമയം മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ളു​ടെ വ​ര​വ്​ പു​ന​രാ​രം​ഭി​ച്ചതോടെ വലിയ ആശ്വാസത്തിലാണ്  വിദേശികൾ. ആദ്യ ദിവസം  എ​ത്തി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ല​ബ​​ന​ൻ, ജോ​ർ​ഡ​ൻ, മ​റ്റ്​ അ​റ​ബ്​ രാ​ജ്യ​ങ്ങ​ൾ, കൂടാതെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്നുമുള്ളവരാണ്‌.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ​ നിന്നും നേരിട്ടുള്ള വി​മാ​ന സര്‍വീസിന്​ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. എന്നാൽ ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന​സര്‍വീസുകൾ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് അ​ൽ ഫൗ​സാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അതോടൊപ്പം കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച വാ​ക്സി​നു​ക​ളു​ടെ ഡോ​സേ​ജ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൻറ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ
കു​വൈ​ത്തി​ലേ​ക്ക്‌ യാത്ര ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നു​മാ​ണ് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി വ്യക്തമാക്കുന്നത്. അതേസമയം ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആരംഭിച്ചിട്ടില്ല എങ്കിലും മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരാവുന്നതാണ്.

Content Highlights: Three thousand travellers comes to kuwait after they lift travel ban