കുവൈത്ത് സിറ്റി: കുവൈത്തിൽ തിരുവനതപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം പ്ലാമൂട് പ്ലാൻതോട്ടത്തിൽ പി.ജി ചാക്കോയുടെയും, ലീലാമ്മ ചാക്കോയുടെയും മകൻ ചാൾസ് ചാക്കോ (53) ആണ് മുബാറക് അൽ കബീർ ആശുപത്രിയിൽ മരിച്ചത്. കുവൈത്തിലെ അൽ അമനാ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ ആൻ ജേക്കബ്, ഏക മകൻ കോളിൻ ചാൾസ് ചാക്കോ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

Content highlights: Thiruvananthapuram native dies in Kuwait