കുവൈത്ത് സിറ്റി: കുവൈത്തില്‍ ആതുരസേവന രംഗത്ത്  സേവനം അനുഷ്ഠിക്കുന്നവരുടെ പുതിയ കൂട്ടായ്മയായ കേരളാ മെഡിക്കൽ ഫോറത്തിന്റെ (KMF) ഉദ്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്ജ്‌ നിർവ്വഹിക്കും. ഒക്ടോബർ 1 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്    ഉത്ഘാടനം ഓൺലൈനായി മന്ത്രി നിർവഹിക്കും. കേരളീയരുടെ നേട്ടങ്ങളിൽ ഒന്നാണ് ആതുരസേവനരംഗത്ത് നാം കൈവരിച്ചിരിക്കുന്നത് മെച്ചപ്പെട്ട ജീവിത സാഹചര്യവും തന്നെയാണ് ആരോഗ്യ പ്രവർത്തകരെ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത് എങ്കിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്ന  മനുഷ്യമുഖമുള്ള ആരോഗ്യപ്രവർത്തകരെയാണ്  ഈ പ്രവാസലോകത്ത്  നമുക്ക് കാണാൻ കഴിയുന്നത്. ഈ മഹാവ്യാധിയുടെ കാലയളവില്‍ ആതുരസേവന രംഗത്ത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ ഈ സംഘടനക്ക് എല്ലാ ആശംസകളും നേരുന്നതായി കല കുവൈത്ത് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ആക്ടിങ് സെക്രട്ടറി അസഫ് അലി എന്നിവർ പറഞ്ഞു.